Wednesday, 9 January 2019

വിതുര കല്ലുപാറ kallupara

#വിതുരക്കാർക്ക് തീരെ പരിജയം കുറഞ്ഞ കുന്നുകളിൽ ഒന്നാണ് വിതുര #കല്ലുപാറ #kallupara 

#വിതുരയിൽ നിന്നും #പേപ്പാറ പോകുന്നവഴിക്കാണ്.
#പേപ്പാറ പോകുന്നവഴിക്ക് #കളീക്കയിലൊട്ട് ഒരു റോഡ് തിരിയും അവിടെ നിന്നും  ഒരു കിലോമിറ്റർ സഞ്ചരിക്കുമ്പോൾ വനത്തിലൊട്ട് ഒരു പാതകാണാം.
കാനനപാത വഴി രണ്ട് കിലോമിറ്റർ സഞ്ചരിക്കുമ്പോൾ മലയുടെ അടിവാരത്ത് എത്താം.             വഴിയിൽ ഉടനീളം ചിലപ്പോഴങ്കിലും കാട്ട് പോത്തിന്റെയൊ ആനയുടെയൊശല്യം ഉണ്ടായന്ന് വരാം അതുകൊണ്ട് വളരെ സൂക്ഷിച്ചു വേണം യാത്ര.         
വാഹനം മലയുടെ അടിവാരം വരെ പോകും. 

ഇവിടെ അടിവാരത്ത് ഒര് ക്ഷേത്രം കാണാം
പിന്നെ അങ്ങോട്ട്  ചെങ്കുത്തായ കയറ്റമാണ്  അവിടുത്തെ ഉര്ജനങ്ങൾ മലകയറാൻ വേണ്ടി അവർ തന്നെ നിർമിച്ച കൽപടവുകളിലുടെയാണ് യാത്ര എതാണ്ട് ഒരു കിലോമിറ്ററോളം ഇ കയറ്റം കയറേണ്ടതുണ്ട്.
മല കയറിത്തിരുന്നിടം മുതൽ അവരുടെ തോട്ടങ്ങളും കൃഷി ഇടങ്ങളും ആണ് [മരിച്ചിനി, മഞ്ഞൾ, കുരുമുളക്, മാവ്, റബ്ബർ etc..] ഇവിടെ ഇപ്പോൾ വിരളിൽ എണ്ണാവുന്ന 
 കുടുബങ്ങൾ മാത്രമെ ഉള്ളു, മതിയായ യാത്ര സൗഗര്യങ്ങളൊ മറ്റു പല കാരങ്ങൾ കൊണ്ടും ഇവിടെ ഉള്ള ജനങ്ങൾ നാട്ടിൽ പുറങ്ങളിലെക്ക് താമസം മാറി. 
ഇവിടെ ഒരു ആയിരവല്ലി ക്ഷേത്രം ഉണ്ട് വർഷത്തിൽ ഒരിക്കൽ ഇവിടുത്തെ കൊടുതി ഉൽസവത്തിന് എല്ലാ പേരും ഒത്തുകൂടും

ഇവിടെ നിന്നും അടുത്ത് മലമുകളിലെ ക്കാണ് യാത്ര ഇഞ്ചക്കാട് വഴി കുറച്ചുദൂരം സഞ്ചരിച്ചപ്പൊൾ മലയുടെ മുഗൾ ഭാഗം എത്തി ഇവിടെ എത്ര വെയിലത്തും തണുത്ത കാറ്റ് വീശി കൊണ്ടിരിക്കു. ഇവിടുത്തെ മൂടൽമഞ്ഞ് നിറഞ്ഞ കാഴ്ച്ചയും വളരെ മനോഹരമാണ്.

ഇവിടെ നിന്നും നോക്കിയാൽ #പൊൻമുടി, #പേപ്പാറ, #വിതുര, #വയിലിപ്പില്ലി  സ്ഥലങ്ങൾ വളരെ വെക്തമായി കാണാം..



https://www.facebook.com/vithuraeantanadu/https://www.facebook.com/vithuraeantanadu/

No comments:

Post a Comment